പെരളശ്ശേരിയിൽ കേരളവിഷൻ സൗജന്യ വൈഫൈ

Monday 13 March 2023 9:27 PM IST

പെരളശ്ശേരി:കേരള വിഷൻ നടപ്പിലാക്കുന്ന സൗജന്യ വൈഫൈ പദ്ധതിക്ക് പെരളശ്ശേരിയിൽ തുടക്കമായി.പെരളശ്ശേരി ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് സൗജന്യ വൈഫൈ പദ്ധതി നടപ്പാക്കുന്നത്. അതിവേഗ ഇന്റർനെറ്റ് പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വൈഫൈ മോഡവും, ഒപ്റ്റിക്കൽ ഫൈബർ ലൈൻ ഉൾപ്പെടെ 4000 രൂപയോളം ചിലവ് വരുന്ന ബ്രോഡ്ബാന്റ് കണക്ഷനാണ് ഓരോ കുടുംബത്തിനും പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാക്കുന്നത്. സൗജന്യ വൈഫൈ കണക്ഷൻ പദ്ധതി പെരളശ്ശേരി ബാങ്ക് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് എ വി ഷീബ ഉദ്ഘാടനം ചെയ്തു.സൗജന്യ കണക്ഷൻ വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രശാന്ത് നിർവഹിച്ചു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ആര്‍ രജീഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രജിത്ത്, കേരള വിഷൻ ന്യൂസ് ചാനൽ എംഡി പ്രിജേഷ് അച്ചാണ്ടി, ,പി. ശശികുമാർ, എൻ. കെ. ദിനേശൻ, , പി. കെ ദേവാനന്ദ്, സി.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.