വയനാട്ടുകുലവൻ ദേവസ്ഥാനം പുനരുദ്ധാരണ കമ്മിറ്റി

Monday 13 March 2023 9:34 PM IST

ഉദുമ: മേൽബാര കിഴക്കേക്കര ശ്രീ കനകത്തൂർ നാൽവർ വയനാട്ടുകുലവൻ ദേവസ്ഥാനം പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു. ദേവസ്ഥാനത്ത് നടന്ന യോഗത്തിൽ മുരളി പെരുമ്പള അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.വിജയൻ, ഉദുമ ഗ്രാമപഞ്ചായത്തംഗം സുനിൽ കുമാർ, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി സെക്രട്ടറി അച്യുതൻ ആടിയം, പ്രാദേശിക സമിതി സെക്രട്ടറി കരുണാകരൻ ആടിയം, ബാബു തെക്കേക്കര, രാജൻ ആര്യയടുക്കം, ബി.കൃഷ്ണൻ, ബാലകൃഷ്ണൻ തെക്കേവീട്, പ്രേമൻ വടക്കേവീട്, സുധാകരൻ മാങ്ങാട് എന്നിവർ സംസാരിച്ചു. ബാബു തെക്കേക്കര സ്വാഗതവും രഞ്ജിത്ത് കിഴക്കേക്കര നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഷിബു കടവങ്ങാനം (ചെയർമാൻ), ജഗദീഷ് ആടിയം, ബാലകൃഷ്ണൻ കെ വി (വൈസ്‌ചെയർമാൻമാർ), രഞ്ജിത്ത് കിഴക്കേക്കര(കൺവീനർ), സുരേഷ് കെ വി, പ്രേമൻ വടക്കേവീട് (ജോയിൻ കൺവിൻമാർ), മുരളി പെരുമ്പള (ട്രഷറർ).