സ്കൂൾ വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും

Monday 13 March 2023 9:41 PM IST

കണ്ണൂർ: ഗൗരി വിലാസം യു.പി സ്‌കൂളിന്റെ 106ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനവും എൻഡോവ്‌മെന്റ് വിതരണവും കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒമോഹനൻ ഉദ്ഘാടനം ചെയ്തു.സുബീഷ് കടവത്തൂർ മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും അനുമോദനവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി.പ്രദീപ് കുമാർ നിർവഹിച്ചു സർവീസിൽ നിന്ന് വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അദ്ധ്യാപകരും മാനേജ്‌മെന്റും ചേർന്ന് നൽകിയ ഉപഹാര സമർപ്പണം മേയർ ടി.ഒ.മോഹനൻ നിർവ്വഹിച്ചു. എൻഡോവ്മെന്റ് വിതരണം എൻ.ബാലകൃഷ്ണൻ,മാനേജർ എം ടി മനോജ് എന്നിവരും വിവിധ മേഖലകളിലെ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള പുരസ്‌കാരം മുൻ അദ്ധ്യാപിക എം.കെ. ശ്രീലതയും വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് രേഖ സജയ്, പൂർവ്വ വിദ്യാർത്ഥിയും ഗവൺമെന്റ് ഹയർ സെക്കൻഡറി പ്രിൻസിപ്പാളുമായ എം.കെ അനൂപ് കുമാർ, മുൻ അദ്ധ്യാപകൻ പിഗോവിന്ദൻ, പി.ദിനേശൻ കെ.ചന്ദ്രൻ, പി കെ റെജിന എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടേയും അമ്മമാരുടെയും പൂർവ്വ വിദ്യാർത്ഥികളുടേയും കലാപരിപാടികൾ അരങ്ങേറി.