വഴിയോര വ്യാപാര സ്വയംതൊഴിൽ സമിതി ധർണ
Monday 13 March 2023 9:45 PM IST
കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് വഴിയോര വ്യാപാര സ്വയം തൊഴിൽ സമിതി (സി.ഐ.ടി.യു) കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി മാർച്ചും ധർണയും നടത്തി. നഗരസഭയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ നിരവധി ആളുകൾ പങ്കെടുത്തു.വഴിയോര കച്ചവടക്കാരുടെ കോവിഡ് കാലത്തെ സ്ഥല വാടക ഒഴിവാക്കുക, വഴിയോര കച്ചവട സംരക്ഷണ നിയമം പൂർണ്ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വഴിയോര വ്യാപാര സ്വയം തൊഴിൽ സമിതി കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി നഗരസഭ കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ചും തുടർന്ന് സമരവും നടത്തിയത്. സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി.രാഘവൻ ഉദ്ഘാടനം ചെയ്തു. ടി.പി.ഓമന അദ്ധ്യക്ഷത വഹിച്ചു. സി. എച്ച് .അഷ്റഫ് സ്വാഗതം പറഞ്ഞു. എ.നാരായണൻ, എ.വി.അഷറഫ് തുടങ്ങിയവർ സംസാരിച്ചു. ടി.നാരായണൻ, പി.രഘുപതി, ടി.ജാനകി എന്നിവർ നേതൃത്വം നൽകി.