രംഗകലാകേന്ദ്രത്തിൽ ദുര്യോധനവധം കഥകളി

Tuesday 14 March 2023 1:13 AM IST

വർക്കല: പാപനാശം രംഗകലാകേന്ദ്രത്തിൽ തിരുവനന്തപുരം മാർഗി സെന്റർഫോർ കഥകളി ആൻഡ് കൂടിയാട്ടത്തിന്റെ നേതൃത്വത്തിൽ ദുര്യോധനവധം കഥകളി അവതരിപ്പിച്ചു. കേന്ദ്രത്തിന്റെ അദ്ധ്യക്ഷനായ അടൂർഗോപാലകൃഷ്ണനും, ഡയറക്ടറും മാർഗി സെന്ററിന്റെ സെക്രട്ടറിയുമായ എസ്.ശ്രീനിവാസൻ, എക്സിക്യൂട്ടീവ് ഡയറക്ടറായ വി.രാമചന്ദ്രൻപോറ്റി എന്നിവർ ചേർന്ന് ആട്ടവിളക്കിൽ ദീപം തെളിയിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത്.

മാർഗി സുരേഷ്, കലാമണ്ഡലം പാർത്ഥസാരഥി,കലാമണ്ഡലം ജിഷ്ണുരവി,കലാമണ്ഡലം അതുൽപങ്കജ്, കലാമണ്ഡലം ബാലസുബ്രഹ്മണ്യം,കലാനിലയം വിഷ്ണു,കലാമണ്ഡലം ബൈജു,വലാമണ്ഡലം കൃഷ്ണദാസ്, മാർഗി രവീന്ദ്രൻ തുടങ്ങിയവർ അരങ്ങിലെത്തി.