പിടികിട്ടാപ്പുള്ളി പിടിയിൽ

Tuesday 14 March 2023 2:19 AM IST

വിതുര:നിരവധിക്രിമിനൽക്കേസുകളിലെ പ്രതിയും,പിടികിട്ടാപ്പുള്ളിയുമായ കല്ലാർ ഇരുപത്തിയേഴാം മൈൽ തയ്ക്കാപ്പള്ളിക്ക് സമീപം റോഡരികത്ത് വീട്ടിൽ ആർ.ഉദയനെ (58) പൊലീസ് പിടികൂടി.വിതുര പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ പേരിൽ അനവധി കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്.ജാമ്യത്തിലിറങ്ങിയ പ്രതി 2014 മുതൽ ഒളിവിലായിരുന്നു.നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട്കീലറുടെ മേൽനോട്ടത്തിൽ വിതുര സി.ഐ എസ്.അജയ്കുമാർ,എസ്.ഐ.വിനോദ്കുമാർ,സി.പി.ഒമാരായ ഷിബുകുമാർ,ശരത്,ജസീൽ എന്നിവർ ചേർന്ന് കോട്ടയം ഏറ്റുമാനൂരിൽനിന്നാണ് ഉദയനെ അറസ്റ്റ് ചെയ്തത്.നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.