സഹസ്ര ഗുരുപൂജയിൽ ഗുരുദേവവിഗ്രഹപ്രതിഷ്ഠദിനാചരണം
തലശ്ശേരി: ഗുരുദേവൻ സശരീരനായിരിക്കുമ്പോൾ തന്നെ ലോകത്താദ്യമായി പഞ്ചലോഹ നിർമ്മിതമായ ഗുരുദേവ പ്രതിഷ്ഠ നടത്തിയതിന്റെ തൊണ്ണൂറ്റി ഏഴാം വാർഷികം ജഗന്നാഥ ക്ഷേത്രത്തിൽ വിപുലമായി ആഘോഷിച്ചു. ഇന്നലെ പുലർച്ചെ മഹാഗണപതി ഹോമത്തോടെയാണ് വിശേഷാൽ ചടങ്ങുകൾ ആരംഭിച്ചത്.ഗുരുദേവ വിഗ്രഹത്തിൽ അഭിഷേകം, എതൃത്ത് പൂജ, സഹസ്ര ഗുരു പൂജായജ്ഞം, മാല ചാർത്തൽ, സമൂഹപ്രാർത്ഥന എന്നിവ നടന്നു. സന്ധ്യക്ക് 97 നിലവിളക്കുകൾ തെളിയിച്ച് നടന്ന പുഷ്പാർച്ചനയ്ക്ക് ശാന്തിമാരായ സബീഷ്, വിനു,ലജീഷ് ,സെൽവൻ, ശശി എന്നിവർ കാർമ്മികത്വം വഹിച്ചു.പ്രസാദ ഊട്ടുമുണ്ടായി.
ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ സത്യൻ,ഡയറക്ടർമാരായ രാജീവൻ മാടപ്പീടിക, കണ്ട്യൻഗോപി ,സി.ഗോപാലൻ, രാഘവൻ പൊന്നമ്പത്ത് വളയംകുമാരൻ നേതൃത്വം നൽകി. പ്രശസ്ത നർത്തകി റിയ നായർ മുംബെ അവതരിപ്പിച്ച ഭരതനാട്യം, മോഹിനിയാട്ടം എന്നിവ അരങ്ങേറി. പെരുന്താറ്റിൽ ഹംസധ്വനി ഓർക്കസ്ട്രയുടെ ഗാനമേളയും പൊന്ന്യം വെസ്റ്റ് വിജ്ഞാന ദായിനി സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി.
ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ:കെ.സത്യൻ ആദ്യ നിലവിളക്കിൽ ദീപം തെളിയിക്കുന്നു