പകർച്ചപ്പനിക്കെതിരെ ജാഗ്രത
ആലപ്പുഴ: നിലവിൽ പലതരം പകർച്ചപ്പനികളുള്ളതിനാൽ പ്രതിരോധ ശീലങ്ങൾ അതീവ ശ്രദ്ധയോടെ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രായമുള്ളവരും കുട്ടികളും മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. എലിപ്പനി പോലെയുള്ളവയ്ക്ക് പേശിവേദന മാത്രം ലക്ഷണമായി കാണാറുണ്ട്. പനി, പേശി വേദന തുടങ്ങിയവയുണ്ടെങ്കിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ഡി.എം.ഒ അറിയിച്ചു.
നിർദ്ദേശങ്ങൾ പൊതുസ്ഥലങ്ങളിലും ബസ്, ട്രെയിൻ യാത്രകളിലും മാസ്‌ക് ധരിക്കുക
ചുമയ്ക്കമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലയുപയോഗിച്ച് മൂടുക
ഇടയ്ക്കിടെ കണ്ണിലും മൂക്കിലും സ്പർശിക്കുന്ന ശീലം ഒഴിവാക്കുക
കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക, ഹസ്തദാനം ഒഴിവാക്കുക
പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പുന്നത് ഒഴിവാക്കുക
വായുസഞ്ചാരം കുറഞ്ഞ തിരക്കുള്ള മുറികളിൽ കൂടുതൽ സമയം ചെലവിടരുത്
ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പെട്ടെന്ന് ചികിത്സ തേടുക