സമ്പൂർണ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ്
Monday 13 March 2023 10:28 PM IST
കാസർകോട് : കേരള പോലീസ് ഓഫിസേർഴ്സ് അസോസിയേഷൻ 33 ആമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സമ്പൂർണ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ആരംഭിച്ചു. കാസർകോട് ഹെൽത്ത് മാളിന്റെ സഹകരണത്തോടെ നടക്കുന്ന ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ഇന്നലെ രാവിലെ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി എം.സദാശിവൻ, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.പി.സുരേഷ്, ജില്ലാ പ്രസിഡന്റ് ബി.രാജ്കുമാർ, ഡോ. രാജ്മോഹൻ, ഡോ.രാകേഷ് എന്നിവർ പ്രസംഗിച്ചു. സമ്മേളന സ്വാഗതസംഘം ചെയർമാൻ പി .അജിത് കുമാർ സ്വാഗതവും കൺവീനർ കെ.പി.വി.രാജീവൻ നന്ദിയും പറഞ്ഞു. ഈ മാസം 23 വരെ ക്യാമ്പ് തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.