പറവകൾക്ക് 'തണ്ണീർക്കുട'വുമായി പീസ് ഫൗണ്ടേഷൻ

Tuesday 14 March 2023 12:28 AM IST
അമേരിക്കയിലെ ഫ്രോഗ് ടൗൺ പാർക്കിൽ തണ്ണീർക്കുടം പദ്ധതി നടപ്പാക്കുന്ന ബിജു ജോസഫ്

മാവേലിക്കര : പീസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വേനൽക്കാലത്ത് തണ്ണീർക്കുടം പദ്ധതി ഒരുക്കുന്നു. പറവകൾക്ക് ദാഹജലം നൽകാൻ മൺചട്ടികൾ സൗജന്യമായാണ് നൽകുന്നത്. സ്കൂളുകളുടെയും വീടുകളുടെയും ടെറസിലും ചെറിയ വൃക്ഷങ്ങളു‌ടെ കൊമ്പുകളിലും ക്രമീകരിച്ച് വെക്കുവാൻ കഴിയുന്ന ഒൻപത് ഇഞ്ച് വ്യാസമുള്ള മൺപാത്രങ്ങളാണ് ഇവ. പ്രധാനമന്ത്രിയുടെ മൻകി ബാത്തിലൂടെ പ്രശസ്തനായ ആലുവ മുപ്പതിടം സ്വദേശി നാരായണൻ നൽകുന്ന മൺപാത്രങ്ങളാണ് പീസ് ഫൗണ്ടേഷൻ വിതരണം ചെയ്യുന്നത്. ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം മൺചട്ടികൾ നാരായണൻ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പീസ് ഫൗണ്ടേഷൻ പ്രസിഡന്റ് ബിജു ജോസഫ് അമേരിക്കയിലെ ഫ്രോഗ് ടൗൺ പാർക്കിലും പക്ഷികൾ കൂടുതൽ ഉള്ള ഇടങ്ങളിലുമായി നിരവധി മൺചട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. മൺചട്ടികൾ ലഭിക്കുവാൻ 9388875958 എന്ന നമ്പറിൽ ബന്ധപ്പെടണം.