രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Tuesday 14 March 2023 1:29 AM IST

ഉഴമലയ്ക്കൽ: എ.ഐ.വൈ.എഫ് അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉഴമലയ്ക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ജീവധാര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാപ്രസിഡന്റ് ആദർശ് കൃഷ്ണ,സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കണ്ണൻ.എസ്.ലാൽ, പ്രസിഡന്റ് സന്തോഷ് വിതുര,ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശേഖരൻ,സി.പി.ഐ ലോക്കൽ സെക്രട്ടറിമാരായ ഷിജു സുധാകർ,വി.വിജയകുമാർ,ഷമീം പുളിമൂട്,സുനിൽ നീലിമ,മുരളീധരൻ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ വിൻസെന്റ്,തൊളിക്കോട് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനു തോമസ്,എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം വിജി ഷിജുകുമാർ,മണ്ഡലം വൈസ് പ്രസിഡന്റുമാരായ രാഹുൽ,അജേഷ്,സന്ദീപ്,ആഷിക്,ഉഴമലയ്ക്കൽ മേഖലാ പ്രസിഡന്റ് ശരത്,മെഡിക്കൽ ഓഫീസർ ഡോ.രമേഷ് കൃഷ്ണൻ,ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement