വ്യാപാരികൾക്ക് മെഡിക്കൽ ക്യാമ്പ്
Tuesday 14 March 2023 12:42 AM IST
ആലപ്പുഴ : വ്യാപാരി വ്യവസായി ഏകോപന സമിതി കോമളപുരം റോഡുമുക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾക്ക് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസഫ് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ് ഫ്രാൻസിസ്, ട്രഷറർ ടിപ് ടോപ് ജലീൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് സെയ്ത് നന്ദി പറഞ്ഞു. ഡോ.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ക്യാമ്പിൽ പങ്കെടുത്തു.