മണ്ഡലംതല ഉദ്ഘാടനം

Tuesday 14 March 2023 12:51 AM IST
ബി.ജെ.പി

മാവേലിക്കര : ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ മണ്ഡലത്തിലേയും ബൂത്ത് പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി കേന്ദ്ര കമ്മിറ്റി നിർദ്ദേശാനുസരണം നടത്തുന്ന ബൂത്ത് ശാക്തീകരൺ അഭിയാന്റെ മാവേലിക്കര മണ്ഡലം തല ഉദ്ഘാടനം മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ ചൂരല്ലൂർ ബൂത്ത് നമ്പർ 69 ൽ നടന്നു. ദക്ഷിണ മേഖല സംഘടനാ സെക്രട്ടറി വൈ.സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പ്രിയ സനീഷ് അധ്യക്ഷയായി. മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത് തുടങ്ങി​യവർ സംസാരിച്ചു.

Advertisement
Advertisement