അലുമ്നി അസോ. ഭാരവാഹി​കൾ

Tuesday 14 March 2023 12:52 AM IST
അമ്പലപ്പുഴ ഗവ.കോളേജ് അലുംമ്നി അസോസ്സിയേഷൻ രൂപീകരണ യോഗം എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: ഗവ.കോളേജ് അലുമ്നി അസോസി​യേഷൻ രൂപീകരണ യോഗം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മോത്തി ജോർജ് അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഡോ.രാജീവ് കുമാർ, അദ്ധ്യാപകരായ ജി.മഞ്ജു, .എം.എസ്.ഷജിം ,കെ.എസ്.ശ്യാം കിഷോർ , ഡോ.ബി.ഉണ്ണികൃഷ്ണൻ, സി.എഫ്.ആന്റണി, ബി. ലിജി , ഡോ.വിദ്യ വിശ്വനാഥ് തുടങ്ങിയവർ സംസാരി​ച്ചു. ഭാരവാഹികളായി എം.എസ്. അരുൺ (ചെയർമാൻ) ,ആര്യ ചന്ദ്രൻ (സെക്രട്ടറി) , നന്ദു ചന്ദ്രബോസ്, ആര്യ എസ് വിജയ് (ജോയി​ന്റ് സെക്രട്ടറിമാർ) , ആകാശ്, അഖിൽ, ഡോണ (എക്സിക്യുട്ടി​വ് അംഗങ്ങൾ) എന്നിവരെ തി​രഞ്ഞെടുത്തു.