വസ്തു രജിസ്ട്രേഷൻ പ്രതിസന്ധിയിൽ (ഡെക്ക്) സെർവറി​ന് ഓവർലോഡ്, സെറ്റാവുന്നി​ല്ല പരി​ഹാരം!

Tuesday 14 March 2023 12:53 AM IST
t

# വസ്തു വില്പനയും വാങ്ങലും മുടന്തുന്നു

ആലപ്പുഴ: രജിസ്‌ട്രേഷൻ വകുപ്പിലെ കമ്പ്യൂട്ടർവത്കരണത്തിന്റെ ഭാഗമായി സെർവറിൽ 'ഫോറം' സംവിധാനം ഏർപ്പെടുത്താനുള്ള പരിശ്രമങ്ങൾ കാരണം 10 ദിവസമായി രജിസ്ട്രേഷൻ നടപടികൾ വൈകുന്നു. പരിഷ്കാരങ്ങൾ ഉൾക്കൊള്ളാനുള്ള കപ്പാസിറ്റി സെർവറിന് ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

സെർവർ തകരാർ മൂലം സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിൽ പുതിയ ആധാരങ്ങളുടെ രജിസ്ട്രേഷൻ മുടങ്ങിയത് ഭൂമി വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും തിരിച്ചടിയായി. ബാങ്ക് വായ്പയ്ക്ക് ആവശ്യമായ രേഖകൾക്കും ബാദ്ധ്യത സർട്ടിഫിക്കറ്റിനും ഉൾപ്പെടെ അപേക്ഷ നൽകാനാകാത്ത സ്ഥിതിയാണ്. രജിസ്ട്രേഷൻ മുടങ്ങിയതോടെ സ്റ്റാമ്പ്, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ കോടികളാണ് സർക്കാരിന് നഷ്ടമായത്. ഒപ്പം ആധാരം എഴുത്തുകാരും അനുബന്ധ തൊഴിലാളികളും ഉൾപ്പെടുന്ന രണ്ടു ലക്ഷം കുടുംബങ്ങളുടെ വരുമാനവും പ്രതിസന്ധിയിലായി. തകരാറിനെക്കുറിച്ച് ജില്ലാ രജിസ്ട്രാർ ഓഫീസിൽ അന്വേഷിക്കുമ്പോൾ 'സെർവറിലെ സാങ്കേതിക തകരാർ പരിഹരിക്കുകയാണ്' എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. എന്നാൽ രജിസ്‌ട്രേഷൻ ഐ.ജിയുടെ ഓഫീസിൽ ചോദിച്ചാൽ യാതൊരു മറുപടിയുമില്ല!

# വസ്തു വാങ്ങുന്നവർക്ക് നഷ്ടം

മാർച്ചിലാണ് ആധാരങ്ങളുടെ രജിസ്ട്രേഷൻ ഏറെയും നടക്കുന്നത്. പുതിയ സാമ്പത്തിക വർഷം വസ്തുവിന്റെ ഫെയർവാല്യൂ കൂടുമെന്നതിനാലാണ് ആധാരങ്ങൾ കൂടുതലായി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നത്. പ്രതിമാസം ജില്ലയിൽ ശരാശരി 250ൽ അധികം ആധാരങ്ങളുടെ രജിസ്ട്രേഷൻ നടക്കുന്നുണ്ട്. മാർച്ച് 10 വരെ ജില്ലയിൽ 100 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തത്. സെർവർ തകരാർ മൂലം പ്രതിദിനം 50 ആധാരങ്ങൾ വരെ രജിസ്റ്റർ ചെയ്യാനാവുന്നില്ല. കുടുംബാധാരങ്ങൾ, ഭാഗപത്രം, ഇഷ്ടദാനം, ഒഴിവുമുറി, ദാനാധാരം, അടയാള സഹിതം പകർപ്പുകൾ, അടിയന്തര സാഹചര്യത്തിലുള്ള വിൽപത്രം എന്നിവയുടെയൊക്കെ രജിസ്‌ട്രേഷൻ മുടങ്ങി. ഏപ്രിൽ ഒന്ന് മുതൽ ഫെയർവാല്യൂ 20 ശതമാനം വർദ്ധിക്കുന്നതിനാൽ ആധാരങ്ങളുടെ രജിസ്ട്രേഷൻ നടക്കാത്തത് വലിയ സാമ്പത്തിക നഷ്ടം വസ്തു വാങ്ങുന്നവർക്ക് ഉണ്ടാവാം.

# സെർവർ തളരുന്നു

ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ രജിസ്ട്രേഷൻ വകുപ്പ് ഒരു സെർവറിൽ രണ്ട് ഐ.ഡിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനോടൊപ്പം ടെംപ്‌ളേറ്റ് സംവിധാനത്തിന് പുറമേ ഫോറം സംവിധാനവും വരും. മുഴുവൻ ഫോറങ്ങളും ഇതിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത. ആധാരങ്ങളുടെ പകർപ്പിന് ഓൺലൈനായി അപേക്ഷിച്ചാൽ ഡൗൺലോഡ് ചെയ്തു പകർപ്പെടുക്കാൻ കഴിയുന്ന സംവിധാനമാണ് ഫോറം. എന്നാൽ നിലവിലെ സെർവറിൽ പുതിയ സോഫ്ട് വെയർ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാൻ സാങ്കേതിക തടസമുണ്ട്. താങ്ങാവുന്നതിനേക്കാൾ വലിയ ഭാരമാണ് ഇപ്പോൾത്തന്നെ സെർവറിനുള്ളത്.

.............................

ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകൾ: 20

പ്രതിമാസം ശരാശരി പുതിയ ആധാരങ്ങൾ: 250

മാർച്ച് പത്തുവരെ: 100

ആധാരം എഴുത്തുകാർ: 720

അനുബന്ധ തൊഴിലാളികൾ: 1500

............................

സെർവറിന്റെ തകരാർ അടിയന്തരമായി പരിഹരിക്കണം. സബ് രജിസ്ട്രാർ ഓഫീസുകളിലെ ആവേണം

ഉണ്ടാകണം

എം.പി. മധുസൂദനൻ, ജില്ലാ സെക്രട്ടറി, ആധാരം എഴുത്ത് അസോസിയേഷൻ

ആധാരങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുമ്പോൾ സെർവറിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കണം. അല്ലെങ്കിൽ പുതിയ ആധാരങ്ങളുടെ രജിസ്ട്രേഷൻ വൈകും

പി.ടി.ജോൺ, ജില്ലാപ്രസിഡന്റ്, ആധാരം എഴുത്ത് അസോസിയേഷൻ