തലേക്കുന്നിൽ ബഷീർ പ്രഥമ പുരസ്കാരം
Tuesday 14 March 2023 1:30 AM IST
തിരുവനന്തപുരം: രാജീവ് ഗാന്ധി കൾച്ചറൽ സെന്ററിന്റെ പ്രഥമ തലേക്കുന്നിൽ ബഷീർ സ്മാരക പുരസ്കാരം ചെറിയാൻ ഫിലിപ്പിന്.
നാളെ വൈകിട്ട് 5ന് തലേക്കുന്നിൽ ബഷീറിന്റെ ജന്മസ്ഥലമായ പുല്ലമ്പാറ പേരുമല ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ എ.പി. അനിൽകുമാർഎം.എൽ.എ പ്രശസ്തിപത്രവും കാഷ് അവാർഡും സമ്മാനിക്കും. പിരപ്പൻകോട് മുരളി അനുസ്മരണ പ്രഭാഷണം നടത്തും