മ​​​ണ​​​ൽ​​​ ​​​വി​​​ല്പ​​​ന​​​ ​​​കേ​​​ന്ദ്ര​​​ത്തിൽ യു​​​വാ​​​വ് ​​​മ​​​രി​​​ച്ച​​​ ​​​നി​​​ല​​​യിൽ

Tuesday 14 March 2023 2:06 AM IST

മാ​​​വേ​​​ലി​​​ക്ക​​​ര​​​:​​​ ​​​ചെ​​​ട്ടി​​​കു​​​ള​​​ങ്ങ​​​ര​​​ ​​​ദേ​​​വീ​​​ ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ​​​ ​​​എ​​​തി​​​രേ​​​ൽ​​​പ്പ് ​​​ഉ​​​ത്സ​​​വ​​​ത്തി​​​നെ​​​ത്തി​​​യ​​​ ​​​യു​​​വാ​​​വിനെ​​​ ​​​സ​​​മീ​​​പ​​​ത്തെ​​​ ​​​മ​​​ണ​​​ൽ​​​ ​​​വി​​​ല്പ​​​ന​​​ ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​​ ​​​മ​​​രി​​​ച്ച​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​ക​​​ണ്ടെ​​​ത്തി​​​​.​​​ ​​​ക​​​ണ്ണ​​​മം​​​ഗ​​​ലം​​​ ​​​വ​​​ട​​​ക്ക് ​​​പൂ​​​വ​​​മ്പ​​​ള്ളി​​​ൽ​​​ ​​​പ​​​രേ​​​ത​​​നാ​​​യ​​​ ​​​ച​​​ന്ദ്ര​​​ന്റെ​​​യും​​​ ​​​രാ​​​ജ​​​മ്മ​​​യു​​​ടെ​​​യും​​​ ​​​മ​​​ക​​​ൻ​​​ ​​​ജ​​​യ​​​ലാ​​​ലിനെ​​​യാ​​​ണ് ​​​(35​​​)​​​ ​​​ക്ഷേ​​​ത്രം​​​ ​​​ജം​​​ഗ്ഷ​​​ന് ​​​പ​​​ടി​​​ഞ്ഞാ​​​റു​​​ള്ള​​​ ​​​ബി.​​​എ​​​സ്.​​​എ​​​ൻ.​​​എ​​​ൽ​​​ ​​​ഓ​​​ഫീ​​​സി​​​ന് ​​​സ​​​മീ​​​പ​​​ത്തെ​​​ ​​​മ​​​ണ​​​ൽ​​​ ​​​വി​​​ൽ​​​പ​​​ന​​​ ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​​ ​​​മ​​​രി​​​​​​​ച്ച​​​ ​​​നി​​​​​​​ല​​​യി​​​​​​​ൽ​​​ ​​​ക​​​ണ്ട​​​ത്. വെ​​​ൽ​​​ഡിം​​​ഗ് ​​​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ​​​ ​​​ജ​​​യ​​​ലാ​​​ൽ​​​ ​​​വെ​​​ള്ളി​​​യാ​​​ഴ്ച​​​ ​​​രാ​​​ത്രി​​​ ​​​ഗാ​​​ന​​​മേ​​​ള​​​ ​​​കാ​​​ണാ​​​ൻ​​​ ​​​ഭാ​​​ര്യ​​​യ്ക്കും​​​ ​​​മ​​​ക്ക​​​ൾ​​​ക്കു​​​മൊ​​​പ്പം​​​ ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.​​​ ​​​പു​​​ല​​​ർ​​​ച്ചെ​​​ ​​​ഒ​​​ന്നി​​​ന് ​​​ഇ​​​വ​​​രെ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​കൊ​​​ണ്ടു​​​വി​​​ട്ട​​​ ​​​ശേ​​​ഷം​​​ ​​​ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്ക് ​​​മ​​​ട​​​ങ്ങി​​​വ​​​ന്നു.​​​ ​​​പു​​​ല​​​ർ​​​ച്ചെ​​​ 2​​​ന് ​​​ക്ഷേ​​​ത്ര​​​ത്തി​​​ന് ​​​സ​​​മീ​​​പം​​​ ​​​സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യി.​​​ ​​​ഇ​​​വി​​​ടെ​​​ ​​​നി​​​ന്ന് ​​​ജ​​​യ​​​ലാ​​​ൽ​​​ ​​​ഓ​​​ടി​​​പ്പോ​​​യ​​​താ​​​യി​​​ ​​​പ​​​റ​​​യു​​​ന്നു.​​​ ​​​പു​​​ല​​​ർ​​​ച്ചെ​​​ ​​​നാ​​​ലോ​​​ടെ​​​ ​​​മ​​​ണ​​​ൽ​​​ ​​​വി​​​ൽ​​​പ​​​ന​​​ ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ ​​​സൂ​​​ക്ഷി​​​പ്പു​​​കാ​​​ര​​​ൻ​​​ ​​​എ​​​ത്തി​​​യ​​​പ്പോ​​​ൾ​​​ ​​​ഒ​​​രാ​​​ൾ​​​ ​​​നി​​​ല​​​ത്തു​​​ ​​​കി​​​ട​​​ക്കു​​​ന്ന​​​ത് ​​​ക​​​ണ്ട് ​​​ആ​​​ളു​​​ക​​​ളെ​​​ ​​​വി​​​ളി​​​ച്ചു​​​കൂ​​​ട്ടി.​​​ ​​​ജ​​​യ​​​ലാ​​​ലി​​​നെ​​​ ​​​തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​വ​​​ർ​​​ ​​​ഇ​​​യാ​​​ളെ​​​ ​​​വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു.​​​ ​​​എ​​​ന്നാ​​​ൽ,​​​ ​​​വി​​​ളി​​​ച്ചി​​​ട്ട് ​​​എ​​​ഴു​​​ന്നേ​​​ൽ​​​ക്കാ​​​തി​​​​​​​രു​​​ന്ന​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​മാ​​​വേ​​​ലി​​​ക്ക​​​ര​​​ ​​​ത​​​ട്ടാ​​​ര​​​മ്പ​​​ല​​​ത്തു​​​ള്ള​​​ ​​​സ്വ​​​കാ​​​ര്യ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​​​​​യി​​​ൽ​​​ ​​​എ​​​ത്തി​​​ച്ചെ​​​ങ്കി​​​​​​​ലും​​​ ​​​ഒ​​​ന്ന​​​ര​​​മ​​​ണി​​​ക്കൂ​​​ർ​​​ ​​​മു​​​മ്പ് ​​​മ​​​ര​​​ണം​​​ ​​​ന​​​ട​​​ന്ന​​​താ​​​യി​​​ ​​​ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ചു.​​​ ​​​ഭാ​​​ര്യ​​​:​​​ ​​​അ​​​ഞ്ജു.​​​ ​​​മ​​​ക്ക​​​ൾ​​​:​​​ ​​​ഹൃ​​​ദ്വി​​​ക്,​​​ ​​​ഹൃ​​​ദ്വി​​​ൻ.​​​ ​​​മാ​​​വേ​​​ലി​​​ക്ക​​​ര​​​ ​​​പൊ​​​ലീ​​​സ് ​​​കേ​​​സെ​​​ടു​​​ത്തു.​​​ ​​​മ​​​ര​​​ണ​​​ ​​​കാ​​​ര​​​ണം​​​ ​​​ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മെ​​​ന്നാ​​​ണ് ​​​പ്രാ​​​ഥ​​​മി​​​​​​​ക​​​ ​​​നി​​​​​​​ഗ​​​മ​​​നം.