ബഡ്‌ജറ്റ് സമ്മേളനം രണ്ടാം പാദം പ്രക്ഷുബ്‌ധം രാഹുലിന്റെ ലണ്ടൻ പ്രസംഗം: രാജ്യത്തെ അപമാനിച്ചുവെന്ന് ബി ജെ പി

Tuesday 14 March 2023 12:18 AM IST

ന്യൂഡൽഹി: അദാനി, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളുമായി വന്ന പ്രതിപക്ഷത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലണ്ടനിലെ സർക്കാർ വിരുദ്ധ പ്രസംഗവുമായി ഭരണപക്ഷം എതിരിട്ടതോടെ പാർലമെന്റിന്റെ ബഡ‌്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന് ബഹളത്തോടെ തുടക്കം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് കാര്യമായ നടപടികളില്ലാതെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.

ലണ്ടനിൽ നടത്തിയ പ്രസംഗത്തിലൂടെ രാഹുൽ ഇന്ത്യയെ

അപമാനിച്ചെന്ന് ലോക്‌സഭയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രാഹുലിന്റെ പ്രസ്താവനകളെ സഭയിലെ എല്ലാ അംഗങ്ങളും അപലപിക്കണമെന്നും മാപ്പ് ആവശ്യപ്പെടണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യസഭയിൽ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയലും വിഷയം ആവർത്തിച്ചു. രാവിലെ ഭരണപ്രതിപക്ഷങ്ങൾ തമ്മിലുള്ള വാർക്കു തർക്കവും ബഹളവും മൂർച്ഛിച്ചതോടെ ഇരു സഭകളും ഉച്ചവരെ നിറുത്തിവച്ചു. ഉച്ചയ്‌ക്കു ശേഷവും ബഹളം തുടർന്നതിനാൽ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

സഭ പിരിഞ്ഞ ശേഷം കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പാർലമെന്റിന് പുറത്ത് പ്രതിഷേധ മാർച്ച് നടത്തി. പ്രധാനമന്ത്രി മോദിയുടെത് സ്വേച്ഛാധിപത്യ ഭരണമാണെന്നും ജനാധിപത്യത്തിന് സ്ഥാനമില്ലെന്നും പ്രതിഷേധത്തിന് ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. ഇവിടെ നിയമവാഴ്ചയില്ല, കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നവർ ദേശസ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്നു. അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെടുമ്പോൾ സഭയിലെ മൈക്കുകൾ സ്വിച്ച് ഓഫ് ചെയ്യും. അപ്പോഴാണ് ബഹളം പൊട്ടിപ്പുറപ്പെടുന്നത്. ഇന്ത്യ താമസിക്കാൻ പറ്റിയ സ്ഥലമല്ലെന്ന് മുമ്പ് കൊറിയൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ടെന്ന് രാഹുലിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് ഖാർഗെ ചൂണ്ടിക്കാട്ടി.

ബി.ആർ.എസ്, ആം ആദ്‌മി പാർട്ടികളും പ്രതിഷേധത്തോട് സഹകരിച്ചു. മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റും തെലങ്കാനയിലെ എം.എൽ.സി കെ. കവിതയെ ചോദ്യം ചെയ്യുന്നതും ചൂണ്ടിക്കാട്ടി ബി.ആർ.എസും ആം ആദ്‌മി പാർട്ടികൾ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു.

ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ നേതാക്കളുടെ മൈക്കുകൾ നിശ്ശബ്ദമാക്കിയെന്ന് ലണ്ടനിൽ പോയി രാഹുൽ ഗാന്ധി നടത്തിയ ആരോപണത്തിന് മറുപടിയായി സഭയിൽ ആരെയും തടഞ്ഞിട്ടില്ലെന്ന് രാജ്യസഭാ ചെയർമാൻ ജഗ്‌ദീപ് ധൻകർ മറുപടി പറഞ്ഞു. രാഹുൽ സഭയിൽ ആവശ്യത്തിലധികം സംസാരിച്ചെന്നും വിദേശത്തെ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.

സ​ഭ​യി​ൽ​ ​ഭ​ര​ണ​പ​ക്ഷ​ത്തി​ന് ​മാ​ത്രം അ​വ​സ​ര​മെ​ന്ന്​ കൊടി​ക്കു​ന്നിൽ

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കെ​തി​രെ​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കാ​ൻ​ ​ഇ​രു​ ​സ​ഭ​ക​ളി​ലും​ ​ഭ​ര​ണ​പ​ക്ഷ​ത്തി​ന് ​അ​വ​സ​രം​ ​ന​ൽ​കി​യ​പ്പോ​ൾ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​ക്ക​ളെ​ ​സം​സാ​രി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കാ​തെ​ ​മൈ​ക്ക് ​ഒാ​ഫ് ​ചെ​യ്യു​ന്ന​താ​ണ് ​രീ​തി​യെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​പ​റ​ഞ്ഞു.

രാ​ഹു​ൽ​ഗാ​ന്ധി​ക്കെ​തി​രാ​യ​ ​പൊ​ള്ള​യാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കാ​ൻ​ ​വേ​ണ്ടി​ ​മാ​ത്രം​ ​ഭ​ര​ണ​പ​ക്ഷം​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ഇ​ന്ന​ല​ത്തെ​ ​ദി​വ​സം​ ​ന​ഷ്ട​പ്പെ​ടു​ത്തി. കോ​ൺ​ഗ്ര​സ്സ് ​ലോ​ക്സ​ഭാ​ ​നേ​താ​വ് ​അ​ധീ​ർ​ ​ര​ഞ്ജ​ൻ​ ​ചൗ​ധ​രി​ ​സം​സാ​രി​ക്കു​മ്പോ​ൾ​ ​മൈ​ക്ക് ഓ​ഫ് ​ചെ​യ്യു​ന്ന​തും​ ​ഭ​ര​ണ​ക​ക്ഷി​ ​അം​ഗ​ങ്ങ​ൾ​ ​ബ​ഹ​ളം​ ​ഉ​ണ്ടാ​ക്കു​ന്ന​തും​ ​പ​തി​വാ​ണ്.​ ​കാ​ത​ലാ​യ​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​ച​ർ​ച്ച​ ​ത​ട​യു​ക​യാ​ണ് ​ല​ക്ഷ്യം. മോ​ദി​ ​ സ​ർ​ക്കാ​രി​ന്റെ​ ​ഈ​ ​അ​ടി​ച്ച​മ​ർ​ത്ത​ലും​ ​പ്ര​തി​പ​ക്ഷ​ത്തോ​ടു​ള്ള​ ​അ​സ​ഹി​ഷ്ണു​ത​യും​ ​സ​മൂ​ഹ​ത്തി​ൽ​ ​വെ​റു​പ്പി​ന്റെ​ ​അ​ല​യൊ​ലി​ക​ൾ​ ​സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നാ​ണ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ല​ണ്ട​നി​ൽ​ ​പ​റ​ഞ്ഞ​ത്.

ഒ​രു​ ​അം​ഗ​ത്തി​ന് ​നി​ർ​ഭ​യ​മാ​യി​ ​പാ​ർ​ല​മെ​ന്റി​ൽ​ ​സം​സാ​രി​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ചോ​ദ്യം​ ​ചെ​യ്യു​ക​യാ​ണെ​ന്ന് ​രാ​ജ്യ​സ​ഭാ​ ​എം.​പി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​മ​ല്ലി​കാ​ർ​ജ്ജു​ന​ ​ഖാ​ർ​ഗെ​യും​ ​ന​ട​ത്തു​ന്ന​ ​പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ​ ​ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ​ ​തെ​ളി​വു​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ടാം.​ ​ഭീ​ഷ​ണ​പ്പെ​ടു​ത്തി​ ​പാ​ർ​ല​മെ​ന്റ് ​അം​ഗ​ത്വം​ ​റ​ദ്ദാ​ക്കാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​കോ​ൺ​ഗ്ര​സ് ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യും​ ​നി​യ​മ​പ​ര​മാ​യും​ ​നേ​രി​ടു​മെ​ന്നും​ ​ഭ​യ​പ്പെ​ടു​ത്താ​ൻ​ ​നോ​ക്കേ​ണ്ടെ​ന്നും​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.