കുടിവെള്ള വിതരണം
Tuesday 14 March 2023 12:35 AM IST
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി പ്രവർത്തനമാരംഭിച്ച സൂപ്പർ സ്പെഷ്യാലീറ്റി ബ്ലോക്കിൽ ശുദ്ധജലമെത്തിച്ച് ജീവകാരുണ്യ പ്രവർത്തകൻ. കൊടുംചൂടിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും, കൂടെയെത്തുന്നവർക്കും കുടിവെള്ളം ലഭിക്കാതെ പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യു. എം.കബീറാണു കുടിവെള്ളം എത്തിച്ചത്. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് എസ്.ആനന്ദക്കുട്ടന്റെ സാന്നിധ്യത്തിൽ യു.എം.കബീർ,കുടിവെള്ള വിതരണത്തിന് തുടക്കം കുറിച്ചു. സീനിയർ നഴ്സിംഗ് ഓഫീസർ ഇ.ജി.ഷീബ,ഗോകുൽ,നിഹാസ് ,അനസ് തൂംബുങ്കൽ എന്നിവർ പങ്കെടുത്തു.എല്ലാദിവസവും കുടിവെള്ളമെത്തിക്കുമെന്ന് യു. എം.കബീർ അറിയിച്ചു.