ഇൻഡിഗോ വിമാനം അടിയന്തരമായി കറാച്ചിയിൽ ഇറക്കി
Tuesday 14 March 2023 6:37 AM IST
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം യാത്രക്കാരന് ചികിത്സ നൽകാനായി കറാച്ചിയിൽ അടിയന്തരമായി ഇറക്കി. നൈജീരിയൻ പൗരനായ അബ്ദുള്ളയ്ക്ക് (60) ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വിമാനം കറാച്ചിയിൽ ഇറക്കിയെങ്കിലും എയർപോർട്ടിലെ മെഡിക്കൽ സംഘം മരണം സ്ഥിരീകരിക്കുകയായിരുന്നു. ഞായറാഴ്ച 10.05ന് പറന്നുയർന്ന വിമാനം നാലുമണിക്കൂർ കൊണ്ട് ദോഹയിൽ എത്തേണ്ടിയിരുന്നതാണ്. എന്നാൽ, അർദ്ധരാത്രിയോടെ യാത്രക്കാരൻ അസ്വസ്ഥത പ്രകടിപ്പിക്കുകയും വിമാനം വഴിതിരിച്ചു വിടാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് കറാച്ചി വിമാനത്താവളവുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിംഗിനുള്ള അനുമതി കറാച്ചി എയർ ട്രാഫിക് കൺട്രോളറിൽ നിന്ന് ലഭിക്കുകയും ചെയ്തു.