ഒറ്റയ്ക്കുള്ള ട്രെക്കിംഗ് നിരോധിച്ച് നേപ്പാൾ
Tuesday 14 March 2023 6:50 AM IST
കാഠ്മണ്ഡു : വിദേശികൾ ഒറ്റയ്ക്ക് ട്രെക്കിംഗ് നടത്തുന്നതിന് നിരോധനമേർപ്പെടുത്തി നേപ്പാൾ. ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് ഒറ്റയ്ക്ക് ട്രെക്കിംഗിനെത്തുന്ന സഞ്ചാരികൾ യാത്രയിൽ ഒപ്പം ഗൈഡുകളെയും കൂട്ടണം. പർവത പ്രദേശങ്ങളിൽ ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ ഒഴിവാക്കാനുമാണ് നടപടി. അന്നപൂർണ്ണ സർക്യൂട്ട് അടക്കം നേപ്പാളിലെ ജനപ്രിയ നാഷണൽ പാർക്കുകളിലെല്ലാം നിയമം ബാധകമാകും. 2017ൽ എവറസ്റ്റ് അടക്കമുള്ള കൊടുമുടികളിൽ വിദേശസഞ്ചാരികൾ ഒറ്റയ്ക്ക് യാത്ര നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.