നടൻ രാഹുൽ മാധവ് വിവാഹിതനായി
Tuesday 14 March 2023 9:08 AM IST
നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയിൽ നിന്ന് സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ, നടൻ സൈജു കുറുപ്പ്, നരേൻ തുടങ്ങിയവർ പങ്കെടുത്തു.
2011ൽ ബാങ്കോക്ക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ മാധവ് മലയാള സിനിമയിലേക്കെത്തുന്നത്.