സ്ത്രീശാക്തീകരണ സംഗമം നടത്തി.
Wednesday 15 March 2023 12:14 AM IST
കോട്ടയം . വനിതാദിനാചരണത്തോട് അനുബന്ധിച്ച് വനിതാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീശാക്തീകരണ സംഗമം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷീജ അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദുവിനെ ചടങ്ങിൽ ആദരിച്ചു. വനിതാസാഹിതി ജില്ലാ പ്രസിഡന്റ് ഗിരിജാ ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ ജലജാമണി ആമുഖപ്രഭാഷണം നടത്തി. ഏലിയാമ്മകോര, ഹേനദേവദാസ്, ജെ ലേഖ,സുബൈദ ലത്തീഫ്, വി എസ് വാസന്തി, എ കെ അഞ്ജലിദേവി, സുജാത കെ പിള്ള, വിഷ്ണുപ്രിയ എന്നിവർ പങ്കെടുത്തു. സാമൂഹ്യ സാംസ്‌കാരികമേഖലകളിൽ മികവ് തെളിയിച്ച 17 വനിതകളെ ചടങ്ങിൽ ആദരിച്ചു.