ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സമ്മർ കോച്ചിംഗ് ക്യാമ്പ്‌

Wednesday 15 March 2023 12:37 AM IST

തൃശൂർ : ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 3 മുതൽ തൃശൂർ വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയം, തൃശൂർ കോർപറേഷൻ സ്റ്റേഡിയം, അക്വാറ്റിക് കോംപ്ലക്‌സ്, എന്നിവിടങ്ങളിൽ 14 കായിക ഇനങ്ങളിലായാണ് സമ്മർ കോച്ചിംഗ് ക്യാമ്പുകൾ ആരംഭിക്കുന്നത്. നീന്തൽ, ഫുട്‌ബാൾ, ബാസ്‌കറ്റ്‌ബാൾ, ഷട്ടിൽ ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, സൈക്ലിംഗ്, ആർച്ചറി, ജൂഡോ, റസ്‌ലിംഗ്, റോളർ സ്‌കേറ്റിംഗ്, റൈഫിൾ ഷൂട്ടിംഗ്, ഹോക്കി, പവർലിഫ്ടിംഗ്, വെയ്റ്റ്‌ ലിഫ്ടിംഗ് എന്നീ ഇനങ്ങളിലാണ് അവധിക്കാല പരിശീലനം ആരംഭിക്കുന്നത്. ഇന്ന് മുതൽ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രേഷൻ ആരംഭിക്കും. താത്പര്യമുള്ളവർ മൂന്ന് സ്റ്റാമ്പ് സൈസ് ഫോട്ടോയും, രജിസ്‌ട്രേഷൻ ഫീസും കൊണ്ടുവരേണ്ടതാണ്. പത്രസമ്മേളനത്തിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, ബിന്നി ഇമ്മട്ടി, ജോയ് കെ. വർഗീസ്, കെ.എൽ. മഹേഷ് എന്നിവർ പങ്കെടുത്തു.