ബിക്കി​നി​യി​ൽ വീണ്ടും അമല 'നീ ഒരു ദേവതയാണ് '

Wednesday 15 March 2023 2:41 AM IST

നി​രവധി​ തവണ ബി​ക്കി​നി​ ചി​ത്രങ്ങൾ പങ്കുവച്ച് അമല പോൾ സമൂഹ മാദ്ധ്യമത്തി​ൽ തരംഗം സൃഷ്ടി​ച്ചി​ട്ടുണ്ട്. ബി​ക്കി​നി​ ധരി​ച്ച് ബീച്ചി​ൽ സൂര്യാസ്തമയം ആസ്വദി​ക്കുന്ന വീഡി​യോ അമല ഇപ്പോൾ സമൂഹമാദ്ധ്യമത്തി​ൽ പങ്കുവച്ചു. അമലയുടെ ബി​ക്കി​നി​ വീഡി​യോ വൻതരംഗമായി​ മാറുന്നു​. വീഡിയോ പങ്കുവച്ച് ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യണിൽ അധികം പേരാണ് കണ്ടത്. മെറുൺ​ നി​റം ബി​ക്കി​നി​ ധരി​ച്ചു ബീച്ചി​ൽ നി​ല്ക്കുന്ന അമല തന്റെ സുഹൃത്തി​ന് നി​ർദ്ദേശം അനുസരി​ച്ച് പോസ് ചെയ്യുന്നതാണ് വീഡി​യോ. ബീച്ചി​ൽ ചെറു നൃത്തച്ചുവടുകൾ വയ്ക്കുന്നതും വീഡി​യോയി​ൽ കാണാൻ സാധി​ക്കും. ‌'നീ ഒരു ദേവതയാണ്" എന്ന് അമലയോട് സുഹൃത്ത് വിളിച്ചുപറയുന്നത് കേൾക്കാം. മമ്മൂട്ടിയോടൊപ്പം ക്രിസ്റ്റഫർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അമല പോൾ അവസാനം അഭിനയിച്ചത്. പൊലീസ് വേഷമാണ് അമല അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നത് ആദ്യമാണ്. പൃഥ്വിരാജ് - ബ്ളെസി ചിത്രം ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന അമലപോൾ ചിത്രം. ഭോല എന്ന അജയ് ദേവ്‌ഗൺ ചിത്രത്തിലൂടെ അമല ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.