എൽ.ജെ.ഡി കളക്ടറേറ്റ് ധർണ നാളെ

Wednesday 15 March 2023 12:12 AM IST

തൃശൂർ: കേന്ദ്ര സർക്കാരിന്റെ മലയോര കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക, നെല്ല് സംഭരിച്ച തുക ഉടൻ കർഷകർക്ക് നൽകുക, സഹകരണ ബില്ല് ജനകീയ അഭിപ്രായം തേടുക, പാചക വാതക വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ജെ.ഡി ജില്ലാ കമ്മിറ്റി നാളെ രാവിലെ പത്തിന് കളക്ടറേറ്റിന് മുമ്പിൽ ധർണ നടത്തും. മഹിളാ ജനതാ സംസ്ഥാന പ്രസിഡന്റ് ഒ.പി. ഷീജ ഉദ്ഘാടനം ചെയ്യും. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അദ്ധ്യക്ഷത വഹിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി വിൻസെന്റ് പുത്തൂർ അറിയിച്ചു.