കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുൻ സി പി എം നേതാക്കളെ വീണ്ടും ചോദ്യം ചെയ്തു
Wednesday 15 March 2023 12:40 AM IST
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതി മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ ഉൾപ്പെടെയുള്ളവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്തു. മുൻ സെക്രട്ടറി സുനിൽകുമാർ, സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗം കെ.സി. പ്രേമരാജൻ, മുൻ എക്സ്റ്റൻഷൻ ശാഖാ മാനേജർ എം.വി. സുരേഷ് എന്നിവരെയാണ് വീണ്ടും ചോദ്യം ചെയ്തത്. ഫെബ്രുവരി 20ന് സുരേഷിൽ നിന്നും മാർച്ച് ഏഴിന് പ്രേമരാജനിൽ നിന്നും ഇ.ഡി മൊഴിയെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും ചോദ്യം ചെയ്തത്.