ഡോ. എം. രശ്മിക്ക് ആദരം
Wednesday 15 March 2023 12:00 AM IST
തൃശൂർ: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വനിതാ കമ്മിറ്റിയുടെ 'ഉജ്ജ്വല 2023' വനിതാ ദിന പരിപാടിയുടെ ഭാഗമായി ജില്ലയിൽ നിന്നും ഔദ്യോഗിക രംഗത്തും സംഘടനാ രംഗത്തും മികവ് തെളിയിച്ച വനിതാ മെഡിക്കൽ ഓഫീസറായ ഡോ. എം. രശ്മിയെ ആദരിച്ചു. മുല്ലശ്ശേരി ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസറാണ്. ഫിസിഷ്യൻ ആയുർവേദ മാസികയിൽ ആയുർവേദ ഔഷധങ്ങളെയും പ്രയോഗങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഔഷധ സാരവിചാരം എന്ന പംക്തിയിൽ പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിസിഷ്യൻ ആയുർവേദ മാസികയുടെ എഡിറ്റോറിയൽ ബോർഡ് മെമ്പറാണ്. എൽത്തുരുത്ത് സ്വദേശിയായ ഡോ. എം. രശ്മി ചാവക്കാട് കടപ്പുറം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ കെ.ബി. ബിവാഷിന്റെ ഭാര്യയാണ്.