വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 

Tuesday 14 March 2023 9:02 PM IST

കോട്ടയം: വ്യാപാരി വ്യവസായി സമിതിയുടെ 11-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോട്ടയം ജില്ലാ സമ്മേളനം 17നും 18നും ഏറ്റുമാനരിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ വനിതാ സംരംഭകരുടേയും യുവ സംരഭകരുടെയും പ്രത്യേക സമ്മേളനങ്ങൾ നടക്കും. 15ന് വിളംബരജാഥ നടക്കും. 17ന് 4ന് ഏറ്റുമാനൂർ കെ എസ് ആർ ടി സി പരിസരത്ത് നിന്ന് പൊതുസമ്മേളന സ്ഥലമായ കെ.എസ് രാജഗോപാൽ നഗറിലേക്ക് ഘോഷയാത്ര. പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡ​ന്റ് ഔസേപ്പച്ചൻ തകിടിയേൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു മുഖ്യപ്രഭാഷണം നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ മുതിർന്ന വ്യാപാരികളെ ആദരിക്കും. 18ന് രാവിലെ 9ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ്കോയ ഉദ്ഘാടനം ചെയ്യും.