ഹിമോഗ്ലോബിൻ ടെസ്റ്റ്‌ നടത്തി

Tuesday 14 March 2023 9:12 PM IST

മുണ്ടക്കയം: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കുന്ന വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ബിൻസി മാനുവൽ, സി.വി അനിൽകുമാർ, മെമ്പർമാരായ പ്രസന്ന ഷിബു, സുലോചന സുരേഷ്, ഷെലമ്മ ഡോമിനിക്, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, ലിസി ജിജി, സൂസമ്മ മാത്യു, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സ്റ്റാഫ് ഉൾപ്പെടെയുള്ളവർ എച്ച്.ബി ഹീമേഗ്ലോബിൻ ടെസ്റ്റ് പരിശോധനയിൽ പങ്കാളികളായി.