സമരപ്രഖ്യാപന വാഹനജാഥ
Tuesday 14 March 2023 9:16 PM IST
കോട്ടയം : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ നയിക്കുന്ന സമര പ്രഖ്യാപന വാഹന ജാഥ ഇന്നും നാളെയും ജില്ലയിൽ പര്യനം നടത്തും. ജില്ലാതല ഉദ്ഘാടനം വൈകിട്ട് നാലിന് പാലായിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് നിർവഹിക്കും. വി.പി.സജീന്ദ്രൻ, പി.എ.സലീം, ജോസി സെബാസ്റ്റ്യൻ, ഫിൽസൺ മാത്യൂസ് തുടങ്ങിയവർ സംസാരിക്കും. നാളെ വൈകിട്ട് ആറിന് തിരുനക്കരയിൽ നടക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി അംഗം കുര്യൻ ജോയി ഉദ്ഘാടനം ചെയ്യും. എം.ആർ.ഷാജി, എസ്.സുധാകരൻനായർ, കെ.ജി.ഹരിദാസ്, ശശി തുരുത്തുമ്മേൽ തുടങ്ങിയവർ നേതൃത്വം നൽകും.