സ്വകാര്യ ലോബിയെ സഹായിക്കാൻ
Tuesday 14 March 2023 9:18 PM IST
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിനുള്ള സൗജന്യ ചികിത്സാ സഹായം സംസ്ഥാന സർക്കാർ അട്ടിമറിച്ചതിന് പിന്നിൽ സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കുന്നതിനാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ പറഞ്ഞു. മദ്ധ്യകേരളത്തിലെ ആയിരങ്ങളുടെ ആശ്രയ കേന്ദ്രമായ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയെ തകർക്കുന്നതിലൂടെ നേട്ടം ലഭിക്കുന്നത് സ്വകാര്യ ആശുപത്രികൾക്കാണ്. അടിയന്തരമായ ഹൃദയ വൃക്ക ശസ്ത്രക്രിയകളും മുടങ്ങിയ സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബ പരിപാലനത്തിനായി കോടികൾ നീക്കിവയ്ക്കുന്ന സർക്കാർ പാവപ്പെട്ടവർക്ക് അടിസ്ഥാന ചികിത്സ പോലും നിഷേധിക്കുകയാണ്. അടിയന്തിരമായി കുടിശിക ധനസഹായം നൽകി രോഗികളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.