സൗജന്യ നേത്രപരിശോധനയും  തിമിരശസ്ത്രക്രീയ  ക്യാമ്പും 

Wednesday 15 March 2023 1:03 AM IST

വർക്കല: കരുനിലക്കോട് റസിഡന്റ്സ് അസോസിയേഷൻ, കരുനിലക്കോട് അസോസിയേഷൻ (കർണ), ബാപുജി സ്മാരക ഗ്രന്ഥശാല, ബാപുജി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 19ന് കരുനിലക്കോട് പൊയ്ക ഗവ.ഡബ്ലിയു.എൽ.പി സ്കൂളിൽ സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രീയ ക്യാമ്പും നടത്തും.തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും ജില്ലാ അന്ധതനിവാരണ സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കും.നേത്രസംബന്ധമായ എല്ലാ രോഗങ്ങളും സൗജന്യമായി പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കുന്നതും തിമിര ശസ്ത്രക്രീയ ആവശ്യമായി വരുന്നവരെ അന്നുതന്നെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രീയ നടത്തി അഞ്ചാം ദിവസം തിരികെ എത്തിക്കുന്നതുമാണ്.യാത്രചെലവ് ചികിത്സ താമസസൗകര്യം,ആഹാരം എന്നിവ സൗജന്യമായിരിക്കും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ കണ്ണടകളും നൽകും.പങ്കെടുക്കാൻ താല്പര്യമുളളവർ അന്നേദിവസം 7ന് ക്യാമ്പ് നടക്കുന്ന സ്കൂളിൽ എത്തിച്ചേരണമെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എം.സത്യജിത്ത്, വിനോദ്.ആർ,ഷാജി അനിരുദ്ധൻ എന്നിവർ അറിയിച്ചു.