വെറ്ററിനറി ഡോക്ടർമാർക്കായുള്ള അഭിമുഖം
കണ്ണൂർ : ജില്ലയിലെ എടക്കാട്, ഇരിക്കൂർ, ഇരിട്ടി, തലശ്ശേരി, കണ്ണൂർ എന്നീ ബ്ലോക്കുകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ രാത്രികാല മൃഗ ചികിത്സക്കുമായി കരാറടിടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് വെറ്ററിനറി ബിരുദധാരികളുടെ താൽക്കാലിക നിയമനം നടത്തുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ വഴിയാണ് നിയമനം. താത്പര്യമുള്ള വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം കണ്ണൂർ ജില്ല വെറ്ററിനറി കേന്ദ്രം ഓഫീസിൽ നാളെ ഹാജരാകേണ്ടതാണ്. രാവിലെ 11ന് രാത്രികാലമൃഗ ചികിത്സ സേവനത്തിനായുള്ള ഇന്റർവ്യൂവും ഉച്ചയ്ക്ക് 12ന് ഇരിട്ടി മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്കുമുള്ള ഇന്റർവ്യൂവും നടക്കും. ഏതെങ്കിലും കാരണത്താൽ അന്നേ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത കൂടിക്കാഴ്ച നടത്തുന്നതാണ്. ഫോൺ: 0497-2700267.