റിവർ ഫെസ്റ്റ് സംഘാടകസമിതി

Tuesday 14 March 2023 10:09 PM IST

പിണറായി: പിണറായി പെരുമ സർഗോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റിവർ ഫെസ്റ്റ് ഏപ്രിൽ എട്ടു മുതൽ 14 വരെ അഞ്ചരക്കണ്ടി പുഴയിൽ മമ്പറം ബോട്ട് ജെട്ടി മുതൽ ധർമ്മടം തുരുത്ത് വരെയായി നടക്കും. ഏപ്രിൽ 8ന് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം കയാക്കിംഗ് ചാമ്പ്യൻഷിപ്പ് നടക്കും. ഏപ്രിൽ 9ന് നാടൻ വള്ളങ്ങളുടെ തുഴച്ചിൽ മത്സരം വലവീശൽ മത്സരം ട്രഷറർ ഹണ്ട് മത്സരം ചൂണ്ടയിടൽ മത്സരം എന്നിവ നടക്കും. തുടർന്ന് വിവിധ ദിവസങ്ങളിലായി ഫ്ലൈബോർഡ് പ്രദർശനം ബംബർ ബോട്ട് ബനാന റൈഡ് സ്പീഡ് ബോട്ട് മോട്ടോർ ബോട്ട് എന്നിവയും അരങ്ങേറും. മമ്പറം ബോട്ട് ജെട്ടിയിൽ വെച്ച് നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ പിണറായി പെരുമ ചെയർമാൻ കക്കോത്ത് രാജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഒ.വി.ജനാർദ്ദനൻ സ്വാഗതവും വി.പ്രദീപൻ നന്ദിയും പറഞ്ഞു.ഭാരവാഹികളായി സി.ചന്ദ്രൻ(ചെയർമാൻ), പി.എം അഖിൽ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.