ബ്രഹ്‌മപുരത്തേക്ക് പരിസ്ഥിതി വിദഗ്‌ദ്ധരെ അയ്‌ക്കണം

Wednesday 15 March 2023 12:50 AM IST

ന്യൂഡൽഹി: ബ്രഹ്‌മപുരത്തേക്ക് പ്രത്യേക പരിസ്ഥിതി വിദഗ്ദ്ധർ അടങ്ങിയ സംഘത്തെ അയച്ച് പഠനം നടത്തണമെന്നും കേന്ദ്ര സഹായത്തോടെ ആധുനിക മാലിന്യ പ്ലാൻറ് സ്ഥാപിക്കണമെന്നും ജെബി മേത്തർ എം.പി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പുക മൂലം രൂക്ഷമായ അന്തരീഷ മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളുമുണ്ടായതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തെ കൊച്ചിയിലേക്ക് അയക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് നിവേദനത്തിൽ എംപി ആവശ്യപ്പെട്ടു