കൾച്ചറൽ സെന്റർ ഉദ്ഘാടനം നാളെ

Wednesday 15 March 2023 3:08 AM IST

തിരുവനന്തപുരം:മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ സാമൂഹിക,സാംസ്‌കാരിക മന്നേറ്റ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനായി വെഞ്ഞാറമൂട് ആസ്ഥാനമായി രൂപീകരിച്ച തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നാളെ വൈകിട്ട് 4.30ന് ഇന്ദിരാഭവനിൽ എ.കെ.ആന്റണി നിർവഹിക്കും.ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലോഗോ പ്രകാശനം ചെയ്യും. കൾച്ചറൽ സെന്റർ മുഖ്യരക്ഷാധികാരി എം.എം. ഹസൻ ബ്രോഷർ പ്രകാശനം ചെയ്യും. ഡോ.ജോർജ്ജ് ഓണക്കൂർ അനുസ്മരണ പ്രഭാഷണം നടത്തും. മാർച്ച് 26 ന് രാവിലെ വെഞ്ഞാറമൂട്ടിലെ കൾച്ചറൽ സെന്റർ ആസ്ഥാന മന്ദിരത്തിൽ തലേക്കുന്നിൽ അനുസ്മരണ യോഗം വി.എം സുധീരൻ ഉദ്ഘാടനം ചെയ്യും.