ബ്രഹ്മപുരം: വിദഗ്ദ്ധ സമിതി പഠനം നടത്തും
Wednesday 15 March 2023 12:11 AM IST
തിരുവനന്തപുരം : ബ്രഹ്മപുരത്തെ മാലിന്യ പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് വിദഗ്ദ്ധ സമിതി പഠനം നടത്തുമെന്ന് മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാഴക്കാല സ്വദേശി ലോറൻസിന്റെ മരണകാരണം കണ്ടെത്താൻ ഡെത്ത് ഓഡിറ്റിന് നിർദേശം നൽകി. തിങ്കളാഴ്ചയാണ് ശ്വാസകോശ രോഗത്തെത്തുടർന്ന് ചികിത്സയിലായ ലോറൻസ് മരിച്ചത്. വിഷപ്പുക ശ്വസിച്ചാണ് ലോറൻസ് മരിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. കൊച്ചിയിൽ ആരോഗ്യ സർവെ ആരംഭിച്ചതായും ഇതുവരെ 1576 പേരുടെ വിവരങ്ങൾ ശേഖരിച്ചതായും മന്ത്രി വ്യക്തമാക്കി.