ആലംകോട് എൽ.പി.എസ് വാർഷികം നിറക്കൂട്ട് 15ന്

Wednesday 15 March 2023 6:12 AM IST

ആറ്റിങ്ങൽ:ആലംകോട് ഗവ. എൽ.പി.എസിന്റെ 13-ാം വാർഷികം നിറക്കൂട്ട് 15ന് നടക്കും. ആലംകോട് ഹാരിസൺ പ്ലാസയിൽ വാർഷികാഘോഷങ്ങൾ വൈകിട്ട് 4ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാവിലെ നഗരസഭാ ചെയർ പേഴ്സൺ അഡ്വ: എസ്. കുമാരി രാവിലെ പതാക ഉയർത്തുന്ന തോട് കൂടി ആഘോഷ പരിപാടികൾ ആരംഭിക്കും. ഉച്ച കഴിഞ്ഞ് കുട്ടികളുടെ കലാവിരുന്ന്, സ്റ്റേജ് ഷോ, അവാർഡ് വിതരണം, ആദരം, ഡോക്കുമെന്ററി പ്രദർശനം എന്നിവയുണ്ടാകും.

Advertisement
Advertisement