ജനകീയ പ്രതിരോധ ജാഥയ്ക്ക് ആറ്റിങ്ങലിൽ വൻ സ്വീകരണം നൽകും

Wednesday 15 March 2023 6:14 AM IST

ആറ്റിങ്ങൽ: സി.പി.എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് 17ന് ആറ്റിങ്ങലിൽ സ്വീകരണം നൽകാൻ ഒരുക്കങ്ങൾ പൂർത്തിയായി. അന്ന് രാവിലെ 9ന് ജാഥ ക്യാപ്ടൻ എം.വി.ഗോവിന്ദൻ മാസ്റ്റർ ആറ്റിങ്ങൽ നഗരത്തിലെ പ്രമുഖരായ വ്യക്തികളുമായി കൂടികാഴ്ച നടത്തും. തുടർന്ന് 11ന് മാമത്ത് നടക്കുന്ന സ്വീകരണ പരിപാടിയിൽ സംസാരിക്കും. സംഘാടക സമിതി കൺവീനർ ബി.സത്യൻ, ചെയർപേഴ്‌സൺ ഒ.എസ്.അംബിക എം.എൽ.എ, ആർ.രാമു,ജയചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.