മദപുരത്ത് തീപിടിത്തം

Wednesday 15 March 2023 3:15 AM IST

വെഞ്ഞാറമൂട്: വെമ്പായം മദപുരത്ത് തീപിടിത്തം 40 ഏക്കറോളം സ്ഥലത്തേക്ക് വ്യാപിച്ചു. സ്വകാര്യ ക്വാറിവളപ്പിലും മറ്റു സ്വകാര്യ വ്യക്തികളുടെ റബർ പുരയിടങ്ങളിലുമാണ് അഗ്നിബാധയുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ ശക്തമായ കാറ്റിൽ തീ ആളിപ്പടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു.നാട്ടുകാർ അറിയിച്ചതിനുസരിച്ച് സ്ഥലത്തെത്തിയ വെഞ്ഞാറൂട് അഗ്നിരക്ഷാ സേനയുടെ അഞ്ച് മണിക്കൂറത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാനായി ഫയർലൈനും നിർമ്മിച്ചു.