പേപ്പാറയിൽ വെള്ളമുണ്ട്; നഗരത്തിൽ ദാഹമകറ്റാൻ must

Wednesday 15 March 2023 4:16 AM IST

തിരുവനന്തപുരം: നഗരത്തിന്റെ ദാഹമകറ്റുന്ന പേപ്പാറ ഡാമിലെ ജലനിരപ്പിനെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ട. ഏപ്രിൽ,മേയ് മാസങ്ങളിൽ വേനൽ കടുത്താൽ പോലും നഗരത്തിൽ കുടിവെള്ളം മുട്ടില്ല. അത്രയേറെ സമൃദ്ധമാണ് നഗരത്തിലേക്കുള്ള ഏക കുടിവെള്ള സ്രോതസായ പേപ്പാറ. ഇന്നലത്തെ കണക്കനുസരിച്ച് പേപ്പാറയിലെ ജലനിരപ്പ് 104 മീറ്ററാണ്. 2021ൽ ജലനിരപ്പ് താഴ്ന്ന് കുടിവെള്ളക്ഷാമത്തിന്റെ വക്കിലെത്തിയെങ്കിലും തുടർന്ന് മഴ ലഭിച്ചതിനാൽ പ്രതിസന്ധി ഒഴിവായി. ഡാമിലെ വൈദ്യുതോത്‌പാദനത്തിന് ശേഷം മിച്ചമുള്ള ജലമാണ് ശുദ്ധീകരിച്ച് നഗരത്തിന്റെ ദാഹമകറ്റാൻ ഉപയോഗിക്കുന്നത്. അരുവിക്കര ഡാമിന്റെ അപ്പർ ഡാമായി പ്രവർത്തിക്കുന്ന പേപ്പാറയിൽ നിന്ന് പ്രതിദിനം അരുവിക്കരയിലേക്ക് 375 ദശലക്ഷം ലിറ്റർ ജലമാണ് എത്തുന്നത്. നഗരത്തിന്റെ ആവശ്യത്തിന് 350 ദശലക്ഷം ലിറ്റർ മതി.