പ്രതിഷേധ സംഗമം

Wednesday 15 March 2023 12:32 AM IST
പ്രതിഷേധ സംഗമം

ആലപ്പുഴ : അബ്ദുൾ നാസർ മഅ്ദനിക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ് ലഭിക്കാൻ കേരള സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടാനത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് സജി ഫാസിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി യാസിർ തുണ്ടിൽ, ജില്ലാ സെക്രട്ടറിമാരായ ഹബീബ് റഹ്മാൻ, മൂസ മൂഹിയുദ്ദീൻ, സെക്രട്ടേറിയറ്റ് അംഗം ശഹിൻ ശിഹാബ് എന്നിവർ സംസാരിച്ചു. അൻവർ, ഷാനവാസ്, സാദിഖ് റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement