കൃഷ്ണതേജക്ക് യാത്രയയപ്പ്

Wednesday 15 March 2023 12:34 AM IST

ആലപ്പുഴ: തൃശൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജക്ക് ആലപ്പുഴ പ്രസ് ക്ലബ്ബ് യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷത വഹിച്ചു . ട്രഷറർ സുരേഷ് തോട്ടപ്പള്ളി, എക്‌സിക്യൂട്ടീവ് അംഗം നസീർ മണ്ണഞ്ചേരി, സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറി എ.ഷൗക്കത്ത്, മുൻ സെക്രട്ടറി ജി.ഹരികൃഷ്ണൻ, റോയ് കൊട്ടാരച്ചിറ, എം.എസ്.ഗോപകുമാർ, പ്രസാദ് പൊക്ലാശേരി തുടങ്ങിയവർ സംസാരിച്ചു. വി.ആർ.കൃഷ്ണ തേജ മറുപടി പ്രസംഗം നടത്തി . പ്രസ് ക്ലബ്ബ് സെക്രട്ടറി ടി.കെ.അനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറഞ്ഞു.

Advertisement
Advertisement