സമരവിളംബര ജാഥ 16ന്
Wednesday 15 March 2023 12:35 AM IST
ചേർത്തല : ആശുപത്രികൾക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെയും കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ കാർഡിയോളജിസ്റ്റിനെ മർദ്ദിച്ച കേസിൽ കുറ്റവാളികളെ മുഴുവൻ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം 17ന് സംസ്ഥാന വ്യാപകമായി ഒ.പി സേവനം നിർത്തി വെച്ച് പ്രതിഷേധിക്കും. ഇതിന് മുന്നോടിയായി 16ന് വൈകിട്ട് 6.30 ന് ചേർത്തല ഐ.എം.എ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സമര വിളംബര ജാഥ നടത്തും. പ്രസിഡന്റ് ഡോ.യു.മുരളീകൃഷ്ണൻ,സെക്രട്ടറി ഡോ.ടി.പി.അരൂഷ്,ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ.അനിൽ വിൻസെന്റ്,ഡോ.അനന്തൻ എന്നിവർ നേതൃത്വം നൽകും.