സർവ്വീസുകൾ പുനരാരംഭിക്കും

Wednesday 15 March 2023 12:39 AM IST
കെ.എസ്.ആർ.ടി.സി

ആലപ്പുഴ: എടത്വ ഡിപ്പോയിൽ നിന്ന് കൊവിഡിന് മുമ്പ് കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് ഉണ്ടായിരുന്ന സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുടെയും, കെ.എസ്.ആർ.ടി.സി എം.ഡിയുടെയും സാന്നിദ്ധ്യത്തിൽ എറണാകുളത്ത് ചേർന്ന ചർച്ചയിലാണ് തീരുമാനം. സർവ്വീസുകൾ ആരംഭിക്കുന്നതിന് 4 ഓർഡിനറി ബസുകളും അതിനാവശ്യമായ ജീവനക്കാരെയും എടത്വ ഡിപ്പോയ്ക്ക് അനുവദിച്ചു. ഉൾനാടൻ സർവ്വീസുകളായ കളങ്ങര , കുന്നുമ്മ, പാരേത്തോട് - ആലും തുരുത്തി, മുട്ടാർ സർവീസുകളും കൂടാതെ തായങ്കരി വഴി കൂടുതൽ ട്രിപ്പുകളും ഓപ്പറേറ്റ് ചെയ്യുന്നതിനാണ് തീരുമാനം.