യു.ഡി.എഫ് പ്രതിഷേധം

Wednesday 15 March 2023 12:43 AM IST
ജനവാസ സ്ഥലത്ത് മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിക്കുന്നതിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം

മുഹമ്മ : മണ്ണഞ്ചേരി മാർക്കറ്റിനു സമീപം ജനവാസ കേന്ദ്രത്തിൽ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ യു.ഡി.എഫ് സമരം നടത്തി. മണ്ണഞ്ചേരി വള്ളക്കടവിൽ പഞ്ചായത്ത് നികത്തിയ സ്ഥലത്താണ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചത്. ബി.അനസ്,കെ.എച്ച്.മജീദ്,വാഴയിൽ അബ്ദുള്ള,വി.എം.ഷൗക്കത്ത്, സി.എ.കാസിം,നദീറ ബഷീർ, എൻ.എ.അബൂബക്കർ ആശാൻ, സജീർ അബൂബക്കർ,സിയാദ് തോപ്പിൽ, മുഹമ്മദ് കുഞ്ഞു ആശാൻ, നസീർ മണ്ണഞ്ചേരി, അബ്ദുൾ ബാസിത്, നഹാസ് ചിയാംവെളി, റഷീദ് എത്തിപ്പറമ്പിൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഇവിടെ മാലിന്യം തള്ളാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

Advertisement
Advertisement