കുടുംബ ബഡ്ജറ്റ് താളം തെറ്റും

Wednesday 15 March 2023 1:44 AM IST

ആലപ്പു ഴ: പാചക വാതകത്തിന് വില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുന്നതാണെന്ന് ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു . പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കൺസ്യൂമേഴ്‌സ് സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ജ്വാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺസ്യൂമേഴ്‌സ് സംരക്ഷണ സമിതി വൈസ് ചെയർമാൻ ജലജ എ.കെ.മേനോൻ, എ.ആർ.രാജേഷ് കുമാർ, കെ.ജെ.മേരി, രാമൻകുട്ടി കരുവാറ്റ എന്നിവർ സംസാരിച്ചു.