കണ്ണൂർ വിമാനത്താവളത്തിൽ 82 ലക്ഷത്തിന്റെ സ്വർണം പിടികൂടി
Wednesday 15 March 2023 2:40 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസും ഡി.ആർ.ഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ടു യാത്രക്കാരിൽ നിന്നായി 82 ലക്ഷം രൂപയുടെ സ്വർണം പിടികൂടി . ഷാർജയിൽ നിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് ചൂരി സ്വദേശി അബ്ദുൾ ലത്തീഫിൽ നിന്ന് രണ്ട് പോളിത്തീൻ കവറുകളിലായി ഇരുകാലുകളിലും ധരിച്ച സോക്‌സിനുള്ളിൽ കെട്ടിവച്ച നിലയിൽ 1157 ഗ്രാം സ്വർണമാണ് പിടികൂടിയത്.വിപണിയിൽ ഇതിന് 65,48,620 രൂപ വിലവരും. ദുബായിൽ നിന്നെത്തിയ കാസർകോട് ചട്ടഞ്ചാൽ സ്വദേശി സൽമാൻ പാരീസിൽ നിന്ന് നോൺസ്റ്റിക്ക് കുക്കറിനുള്ളിൽ ഒട്ടിച്ച നിലയിൽ 16,64,040 ലക്ഷം വില വരുന്ന 294 ഗ്രാം സ്വർണവും പിടികൂടി.കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി.ജയകാന്ത്,സൂപ്രണ്ട് കൂവൻ പ്രകാശൻ, ഇൻസ്‌പെക്ടർമാരായ രാംലാൽ, സൂരജ് ഗുപ്ത, സിലീഷ്, നിവേദിത എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.