ബോളിവുഡ് നടൻ സമീർ കക്കർ ഓർമ്മയായി
Thursday 16 March 2023 2:13 AM IST
പ്രശസ്ത ബോളിവുഡ് നടൻ സമീർ കക്കർ യാത്രയായി. എൺപതുകളിൽ ദൂരദർശനിലെ ജനപ്രീതി നേടിയ നുക്കഡ് എന്ന സീരിയലിലൂടെ സമീർ കക്കർ മലയാളത്തിനും പരിചിതമാണ്. നുക്കഡിൽ മദ്യപനയായ കോപ്പ് ഡി (കോപ്പ് ഡി ബോംബെയിൽ അക്കാലത്ത് സുലഭമായിരുന്ന ചാരായമാണ്) എന്ന ജനപ്രിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സർക്കസ്,
ശ്രീമാൻ ശ്രീമതി എന്നീ സീരിയലുകളും ഏറെ ആരാധകരെ നേടികൊടുത്തു.
സമീർ, പരീന്ദ, ജയ് ഹോ, ഹസീ തോ ഫസി, സീരിയസ് മെൻ എന്നീ ചിത്രങ്ങളിലെ വേഷവും സൺ ഫ്ളവർ എന്ന വെബ്സീരിസിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. കമൽഹാസിന്റെ പുഷ്പകവിമാനത്തിൽ സമീർ കക്കർ അവതരിപ്പിച്ച റിച്ച് മാൻ എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് പ്രേക്ഷകർ മറക്കില്ല.